Jun 17, 2009

കറിയില്‍ ഗൗളി ഉള്ളതായി തോന്നാന്‍ കാരണം കാന്‍റീന്‍ ജോലിക്കാരുടെ തളര്‍ച്ച:പകല്‍ഗാരിയണ്ണന്‍

കോളജ്: കാന്‍റീനിലെ മുട്ടക്കറിയില്‍ ഗൗളിയെക്കണ്ടതായുള്ള വാര്‍ത്ത കാന്‍റീന്‍ മാനേജര്‍ പകല്‍ഗാരിയണ്ണന്‍ നിഷേധിച്ചു. ഇന്ന് ആശുപത്രിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം കാന്‍റീന്‍ ടീമിനൊപ്പം വിളിച്ച് കൂട്ടിയ സമ്യുക്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇതറിയിച്ചത്.

കഴിഞ്ഞ ഐ.പി.അല്‍ വേളയില്‍ കാന്‍റീനിലെ ജോലിക്കു പകരം അടുത്തുള്ള തട്ടുകടകളില്‍ പോയി നിരന്തരം മുട്ടക്കറിയും ബുള്‍സ് ഐയും ഉണ്ടാക്കി തളര്‍ന്നതിനാലാണ് കാന്‍റീന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ണായക വേളകളില്‍ മുട്ടക്കറി തയ്യാറാക്കാനാവാതെ പോയതെന്നും കാന്‍റീന്‍ ചീഫ് കോച്ച് കൂടിയായ പകല്‍ഗാരിയണ്ണന്‍ കൂട്ടിച്ചേര്‍ത്തു. മുട്ടക്കറിയില്‍ കണ്ട സവോളയാണ് ഗൗളിയായി എല്ലാവരും തെറ്റി ധരിച്ചത്. ഇത് അടുത്ത മുട്ട സീസണോടെ മാറ്റാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഇതെച്ചൊല്ലി ക്യാപ്ടന്‍‍ എം.എസ്. കാപ്പിലോണീയെ മാറ്റേണ്ട കാര്യമില്ലെന്നും പകല്‍ ഗാരിയണ്ണന്‍ അറിയിച്ചു. മുട്ട ഓപ്പണര്‍ ചാണക്യ വേവാഗ് പരുക്ക് ഒളിച്ചു വെച്ച് കാന്‍റീനില്‍ കയറിയതാണോ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന ബ്ലോത്ര ലേഖകന്‍റെ ചോദ്യം കാന്‍റീന്‍ ചീഫ് കോച്ച് തള്ളിക്കളഞ്ഞു. അദ്ദേഹത്തിനു ഒളിച്ച് കയറേണ്ട കാര്യമില്ല. അദ്ദേഹം പ്രമുഖ ഓപ്പണറാണ്. അടുത്ത ഐ.പി.അല്‍ വേളയില്‍ ഈ രംഗത്തേക്കു വരുന്ന പുതിയ ഫ്രാഞ്ചൈസിയായ ട്രിവാന്‍ഡ്രം തട്ടുകടേഴ്സിനു വേണ്ടീ അദ്ദേഹം മുട്ട ഓപ്പണ്‍ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐ.പി.അലില്‍ അടുത്തുള്ള തട്ടുകടകളില്‍ പോയി മികച്ച പ്രകടനം നടത്തിയ പ്രയാന്‍ കൂജ എന്ന മികച്ച മുട്ട സ്പിന്നറെ രണ്ട് മത്സര വേളകളില്‍ കാന്‍റീനില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം തന്‍റേതല്ലായിരുന്നുവെന്ന് കോച്ച് തുറന്ന് പറഞ്ഞു. പ്രയാന്‍ മുട്ടകളുടെ പറ്റു കണക്ക് തെറ്റിയെഴുതിയതില്‍ ക്യാപ്ടന്‍ പ്രകോപിതനായിരുന്നു. ഇത്തവണ പാവപ്പെട്ടവന്‍ സിങ് മാത്രമാണ് ഭേദപ്പെട്ട ബൗളിങ് (മുട്ട പൊട്ടിച്ച് വയ്ക്കാനുള്ള ബൗള്‍ സ്വിംഗ് ചെയ്യുന്ന വൈദ്ഗ്ധ്യമേറിയ പരിപാടി)നടത്തിയത്.

തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസില്‍ പോയി മുട്ടക്കറിയുണ്ടാക്കാനുള്ള ടീമില്‍ നിന്ന് ഇത്തവണ ദിനോസര്‍ ശൈലിയില്‍ കുതിച്ചുയരുന്ന മുട്ടകളെ വെറുതെ നേരിട്ട ആചാര്യനെയും, തോളീനു പരിക്കേറ്റിട്ടും മൂന്നാം മത്സര വേളയിലും കാന്‍റീനില്‍ നിന്നു മാറാതെ നിന്ന ബ്രേക്ക് ഫാസ്റ്റ് വിത്ത് മുട്ട ബൗളര്‍ (മുട്ട പൊട്ടിച്ച് വയ്ക്കാനുള്ള ബൗള്‍ സ്വിംഗ് ചെയ്യുന്ന വിദഗ്ധന്‍) ഹരീഷിനെയും ബലമായി വിശ്രമിപ്പിക്കുമെന്ന് ക്യാപ്ടന്‍ കാപ്പിലോണീ പറഞ്ഞു.

യുവവാഴക്കോടനാണ് പുതിയ വൈസ് ക്യാപ്ടന്‍. ഇംഗ്ലണ്ടില്‍ വിശ്രമിക്കുന്ന ജെയിംസ് ബ്രൈറ്റ്കര്‍ തന്നെ കാന്‍റീനിലേക്ക് ഇത്തവണ പരിഗണിക്കേണ്ടെന്ന് അറിയിച്ചിരുന്നു. നിരന്തരം ബ്ലോഗ് ടൈപ്പ് ചെയ്ത അദ്ദേഹത്തിനു വിരലിനേറ്റ പരിക്ക് ഭേദമായില്ല. അടുത്ത നെതര്‍ലന്‍ഡ്സ് ഫുഡ്ഫെസ്റ്റ് പര്യടന വേളയില്‍ അദ്ദേഹം കാന്‍റീനിലെ ബുള്‍സ് ഐ വിഭാഗത്തിന്‍റെ ചുമതലയേറ്റെടുക്കും.

ഇംഗ്ലണ്ടിലെ മുട്ടക്കറിവെയ്പില്‍ പരിചയം കുറവുള്ള സൂത്രനേജയെ
കാന്‍റീനിലിറക്കിയ തന്ത്രം പാളിയെന്നും ക്യാപ്ടന്‍ പറഞ്ഞു. സൂത്രനേജക്ക് കാന്‍റീനില്‍ വന്ന സൂറയുടെ ബ്രേക്ക് ഫാസ്റ്റ് സ്പീഡ് കണ്ട് മുട്ടക്കറിയുണ്ടാക്കാനാവാതെ കുഴങ്ങിപ്പോയത് തന്‍റെ കുറ്റമല്ല എന്ന് ക്യാപ്ടന്‍ പറഞ്ഞു. ബോംബെയില്‍ മുട്ടക്കറിവെപ്പില്‍ ഓള്‍റൗണ്ട്റായ കനല്‍ നായരാണ് വെസ്റ്റ് ഇണ്ഡീസിനു പോകുന്ന കാന്‍റീന്‍ ടീമിലെ പുതുമുഖം. ഇടങ്കയ്യന്‍ ബ്രേക്ക് ഫാസ്റ്റ് സ്പെഷലിസ്റ്റ് അനില്‍@നോറ ഏറെനാളിനു ശേഷം ടീമില്‍ മടങ്ങിയെത്തുന്നുണ്ട്.

15 comments:

ഞാന്‍ ആചാര്യന്‍ said...

നിരന്തരം മുട്ടക്കറിയും ബുള്‍സ് ഐയും ഉണ്ടാക്കി തളര്‍ന്നതിനാലാണ് കാന്‍റീന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ നിര്‍ണായക വേളകളില്‍ മുട്ടക്കറി തയ്യാറാക്കാനാവാതെ പോയതെന്നും കാന്‍റീന്‍ ചീഫ് കോച്ച് കൂടിയായ പകല്‍ഗാരിയണ്ണന്‍ കൂട്ടിച്ചേര്‍ത്തു

പകല്‍കിനാവന്‍ | daYdreaMer said...

ആചാര്യ മോനെ നീ അടിച്ച ഈ സെഞ്ചുറി കാന്റീന്‍ ന്റെ പറ്റു ബുക്കില്‍ തങ്ക ലിപികളില്‍ എഴുതി വെക്കാം.. കലക്കി
ഹഹഹ

പകല്‍കിനാവന്‍ | daYdreaMer said...

കാന്റീന്‍
ഇന്നത്തെ സ്പെഷ്യല്‍..
........................
നെഞ്ജക്ക് ഫ്രൈ
വടിവാള്‍ പൊരിച്ചത്...
മലപ്പുറം കത്തി ഒലത്തിയതു ..
ബോംബ് വെളിച്ചെണ്ണയില്‍ പൊരിച്ചത്..
സൈക്കിള്‍ ചെയിനില്‍ അവല്‍ പൊതിഞ്ഞത്
മെറ്റല്‍ തുണിയില്‍ പൊതിഞ്ഞു ബിരിയാണി..

മൊയലാളി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:)

വാഴക്കോടന്‍ ‍// vazhakodan said...

പകലാ എല്ലാം ഈരണ്ടു പ്ലയിറ്റ് പോന്നോട്ടെ! ഹി ഹി
മോനെ ആചാര്യാ ഇജ്ജ്‌ കസറീടാ പുള്ളേ...ഇജ്ജ്‌ ആളൊരു പുലിയന്നെ. അന്നേ പോറാട്ടടിക്കാന്‍ മാത്രമല്ല ബുള്‍സ് ഐ അടിക്കാനും കൊണ്ടുപോകാട്ടാ....:)

നാസ് said...

ദൈവമേ!!!!!!!!!!!!!!!!!!!! വന്നു വന്നു ഈ കാന്റീനിന്നു ഒന്നും കഴിക്കാന്‍ പറ്റാണ്ടായോ???? കാപ്പീ എന്തോന്ന് കോളേജാ ഇത്.......

സമാന്തരന്‍ said...

പോയി പോയി കോളേജ് പോലെയായി കാന്റീനും. മൊയലാളീടെ ഇന്നത്തെ സ്പെഷ്യൽ കണ്ടില്ലേ...
ഇനിപ്പോ ഒന്നാലോചിക്കട്ടെ , അഡ്മിഷനെടുക്കണോന്ന്..
(അച്ഛൻ അങ്ങന്യാ പറഞ്ഞേ..)

കാപ്പിലാന്‍ said...

പകലനും ആചാര്യനും ശ്രദ്ധിക്കുക :- കാന്റീന്‍ അടച്ചിട്ട് എത്രയും വേഗം താക്കോല്‍ ഓഫീസ് റൂമില്‍ എത്തിക്കണം .ഇനി ഒരറിയിപ്പുണ്ടാകുന്നത്‌ വരെ കാന്റീന്‍ തുറക്കില്ല .

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി..
ആചാര്യ സൂപ്പര്‍...കലക്കികടുകുവറുത്തു....

പകല്‍കിനാവന്‍ | daYdreaMer said...

ഇപ്പം മനസ്സില്ല കാപ്പൂ.. ആദ്യം എല്ലാരും പറ്റു തീര്‍ക്കട്ടെ.. :) :) :)
ഹിഹിഹിഹിഹിഹിഹിഹിഹി..
കടപ്പാട്‌
ചാണു

പ്രയാണ്‍ said...

കൊള്ളാലൊ ആചാര്യാ....ഞാന്‍ കൊറെ നോക്കി ആചര്യന്റെ തലക്കിട്ട് തന്നെ രണ്ട് മുട്ട കൊള്ളിക്കാന്‍...
വെറുതെയാണെന്നും പറഞ്ഞ് മുട്ട തിരിച്ചു പോന്നു. ഏതായാലും പറ്റ് തെറ്റിയെഴുതിയതിയതിന് ഞാനുത്തരവാദിയല്ല... എഴുതിയതെ തരു.

ബോണ്‍സ് said...

ഇലക്ഷന്‍ പ്രചാരണ സമയത്തെ വയ്ക്കോല്‍ തുറു ഒന്ന് കാണുനില്ല എന്ന് പരാതി...അത് മിക്സ്‌ ചെയ്താ ഇപ്പൊ പൊറോട്ട ഉണ്ടാകുന്നത്. പിന്നെ മുട്ട- അത് കിട്ടുന്ന എല്ലാ മുട്ടയും ഇടുന്നുണ്ട് എന്നാ കേട്ടത്. കഴിഞ്ഞ ദിവസം സൂത്രന്‍ പരീക്ഷക്ക്‌ കിട്ടിയ ഒരു കുട്ട മുട്ട കൊണ്ട് പോയി കാന്റീനില്‍ മറച്ചു വിട്ടു എന്നാ പകലണ്ണന്‍ പറഞ്ഞത്...

സൂത്രന്‍..!! said...

:( :(

ഉറുമ്പ്‌ /ANT said...

:)

ഉറുമ്പ്‌ /ANT said...

:)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍