Jun 26, 2009

നിഴല്‍ ചിത്രങ്ങള്‍ ഒരു പഠനം

കോളേജിലെ മലയാളം വിഭാഗം കുട്ടികള്‍ക്ക് പഠിക്കുവാനായി മഹാഗവി ഗ്യാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന ഗവിതാ സമാഹാരം തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ .കുട്ടികള്‍ക്കും സന്തോഷമാകും എന്ന് കരുതുന്നു . ബ്ലോഗേര്‍സ് കോളേജിലെ കുട്ടികള്‍ക്ക് പഠിക്കുവാനായി തിരുവനന്തപുരത്ത് നിന്നും പരമേശ്വരി ടീച്ചര്‍  അയച്ചു തന്ന പഠന റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നു .





12 comments:

പാവപ്പെട്ടവൻ said...

മഹാഗവി ഗ്യാപ്പിലാന്റെ നിഴല്‍ചിത്രങ്ങള്‍ എന്ന ഗവിതാ സമാഹാരം
നാടു കടത്തപ്പെട്ടവന്റെ പ്രതിഷേധമായി വായിക്കപ്പെടാന്‍ പഠിതാവിനോടു പറയണം

സൂത്രന്‍..!! said...

കാപ്പു പ്ലീസ് ..ശിക്ഷിക്കരുത് ... ഞങള്‍ എന്ത് തെറ്റ് ചെയ്തു .. ഇങ്ങനെ ദ്രോഹിക്കാന്‍ ..

ഗീത said...

ആ പഠനത്തിന്റെ ആദ്യപേജ് വലുതായി കാണാന്‍ പറ്റുന്നില്ല. പരമേശ്വരി ടീച്ചര്‍ അമ്മിണിടീച്ചറിന്റെ കൂട്ടുകാരിയാണോ?

ചാണക്യന്‍ said...

ഹാ...കാപ്പു എവിടെ, ആദ്യ പേജ് വായിക്കാന്‍ പറ്റുന്നില്ല....

ഉദയശങ്കര്‍ said...

ബൂലോകത്തും കോള്ളേജ്!!!!!!!!!!

പകല്‍കിനാവന്‍ | daYdreaMer said...

സാര്‍, ചായയുമായി ചെന്നപ്പോ മലയാളം വിഭാഗം
പൂട്ടി കിടക്കുന്നു.. പെട്ടെന്ന് എന്ത് പറ്റി ??
:) :)

പ്രയാണ്‍ said...

ഞാനും ഒരു പ്രാവശ്യം വന്ന് ആദ്യത്തെ പേജ് നോക്കി കപ്പിലാന്റെ വികൃതികളില്‍ പ്പെട്ടതാണെന്നു കരുതി തിരിച്ചുപോയി.

Faizal Kondotty said...

കാപ്പിലാന്‍ ചേട്ടാ .. ശ്ശേടാ ബൂലോഗത്ത്‌ വന്നതിനു ശേഷം പല സ്ഥലങ്ങളിലായി ഈ നിഴല്‍ ചിത്രങ്ങളെ പ്പറ്റി കേള്‍ക്കുന്നു .. ഒന്ന് വായിക്കണല്ലോ കാപ്പില്‍ ചേട്ടാ .. സൗദി അറേബ്യ യില്‍ എവിടെ കിട്ടും ഇത് ? അല്ലെങ്കില്‍ നാട്ടില്‍ കിട്ടിയാലും മതി .. ഇങ്ങോട്ട് എത്തിക്കാന്‍ ആളുണ്ട് ..

രഘുനാഥന്‍ said...

കാപ്പില്സേ...സുഖമാണോ? ........ഓര്‍മ്മയുണ്ടോ ഈ മുഖം? .......അമേരിക്കയില്‍ മഴയുണ്ടോ? ...ഇവിടെ ഭയങ്കര മഴ ..എനിക്ക് കുറച്ചുനാള്‍ ബൂലോകത്ത് വരാന്‍ കഴിഞ്ഞില്ല.......ബ്ലോഗേഴ്സ് കോളേജിലെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൌഖ്യമാണോ?.. പിന്നെ പരമേശ്വരി ടീച്ചറിനോട് ഒരു ഭൂതകണ്ണാടി കൂടി തരാന്‍ പറയണം...ഇത് വായിക്കാന്‍...

കനല്‍ said...

പരമേശ്വരി ടീച്ചറിനെ ഇതുവരെ പരിചയമില്ലെങ്കിലും ടീച്ചറിന്റെ സ്വഭാവം എങ്ങനെയാണെന്ന് ഈ എഴുത്തില്‍ നിന്ന് ഞാന്‍ പറയാം.

1) നല്ല ക്ഷമയുള്ള ടീച്ചര്‍, (പഠിപ്പിച്ചോണ്ടിരിക്കുന്ന സമയത്ത് ക്ലാസിലിരുന്ന് ഒരുത്തന്‍ ഉച്ചത്തില്‍ കൂവിയാലും ടീച്ചറവനെ ശകാരിക്കുകയോ, തല്ലുകയോ ചെയ്യില്ല)
2) ടീച്ചറിനെ അമേരിക്കയലിരുന്ന് ഭീക്ഷണിപ്പെടുത്തിയാലും മതി, കാഞ്ഞിരത്തിന്‍ കായ്ക്കും മധുരമാണെന്ന് പറയിക്കാന്‍

ഞാനീ ഭാഗത്തേക്ക് വന്നിട്ടില്ല... കാപ്പിലാനെ എന്റെ പിറകേ ഓടണ്ട, എന്നെ പിടിക്കാന്‍ കിട്ടില്ല...

ബോണ്‍സ് said...

മഹാഗവി ഗ്യാപ്പിലാന്‍..പാവപെട്ടവാ കലക്കി!! അങ്ങേരു കിട്ടിയ ഗ്യാപ്പില്‍ പൊത്തകം ഇവിടെ കയറ്റി പഠിപ്പിക്കാന്‍ കൊടുത്തു...ഇനി എന്തൊക്കെ കാണണം എന്റെ ബ്ലോഗനാര്‍ കാവിലമ്മേ!! കഴിഞ്ഞ ദിവസം കാന്റീനില്‍ നിന്ന് വാങ്ങിയ മുട്ട പൊരിച്ചത് പൊതിഞ്ഞത് ഈ പോത്തകത്തിന്റെ കടലാസ് കൊണ്ടാ...വീട്ടില്‍ ചെന്ന് തുറന്നു നോക്കിയപ്പോള്‍ പൊരിച്ച മുട്ട ഒരു കോഴികുഞ്ഞായി നില്കുന്നു. ഓരോരോ ഗവിതകളുടെ ഗപാസിറ്റി നോക്കണേ! ചുട്ട കോഴിയെ വരെ പറപ്പിച്ചിട്ടുള്ള സ്വാമിയാ...

കാപ്പിലാന്‍ said...

മലയാളം ക്ലാസില്‍ ഞമ്മടെ പുസ്തകവും പഠിക്കാന്‍ സമ്മതിച്ചതില്‍ എല്ലാ അധ്യാപകരോടും കുട്ടികളോടും നന്ദിയുണ്ട് . പഠിത്തം അപ്പുറത്ത് നടക്കുന്നുണ്ടല്ലോ .
പാവപ്പെട്ടവന്‍ -അങ്ങനെ പറയാം :)
സൂത്ര - ചതിക്കരുത്
ഗീതേച്ചി -അമ്മിണി അമ്മച്ചിയുടെ കൂട്ടുകാരി ആണെന്ന് തോന്നുന്നു . എനിക്ക് നല്ല പരിചയം ഇല്ല .
ചാണൂ- പിന്നെ വലുതാക്കി ഇടാം :) . പുസ്തകം പഠിക്കാന്‍ എടുത്തല്ലോ
പകലേ- അവര് ചിലപ്പോള്‍ ചായ കുടിക്കാന്‍ കാന്റീനില്‍ വന്നതാകും .ആ സമയം സൂറയെ കാണാന്‍ നിങ്ങള്‍ ഇങ്ങോട്ട് വന്നോ ?
പ്രയാന്‍- ഞാന്‍ അറിഞ്ഞിരുന്നില്ല അങ്ങനെ വന്നത് . ഇനിയിപ്പോള്‍ അങ്ങനെ കിടക്കട്ടെ :)
ഫൈസല്‍ - സൌദിയില്‍ കിട്ടാന്‍ ഉള്ള മാര്‍ഗം എന്താണ് എന്ന് പിടിയില്ല പക്ഷേ ചെറായിയില്‍ കിട്ടും . അല്ലെങ്കില്‍ നാട്ടിലെ 469 2666 201 എന്ന നമ്പറില്‍ വിളിച്ചാല്‍ അവര്‍ അവിടെ എത്തിച്ചു തരും . എത്ര കോപ്പി വേണമെന്ന് പറയുക :)
രഘു -സുഖമാണ് -ഇവിടെ ചിലപ്പോള്‍ മഴ ചിലപ്പോള്‍ ഭയങ്കര ചൂട് . എല്ലാവരെയും തിരക്കിയതായി പറയാം . തിരക്കുകള്‍ കഴിഞ്ഞു ബൂലോകത്ത് വന്നാല്‍ മതി .അരി വാങ്ങണ്ടേ ? :)
കനലെ - നിന്നെ എന്നെങ്കിലും എന്‍റെ കയ്യില്‍ കിട്ടും .അന്ന് ഞാന്‍ എടുത്തോളാം :)
ബോണ്‍ - ഹഹ .അത് കലക്കി .
എല്ലാവര്‍ക്കും നണ്ട്രി :)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍