ചരിത്രത്തിന്റെ ചില നാഴികക്കല്ലുകള്‍ .അതില്‍ പ്രധാനിയായിരുന്നു ബ്ലൈസ് പാസ്കല്‍ എന്ന ഗണിത ശാസ്ത്രഞ്ജന്‍ .ഇന്ന് ജൂണ്‍ 19 . ഇത് പോലുള്ള ഒരു ദിവസമായിരുന്നു ഫ്രാന്‍സില്‍ പാസ്കല്‍ ജനിച്ചത് . അതുപോലുള്ള മറ്റൊരു ഓഗസ്റ്റ് 19 ന് അദ്ദേഹം ഈ ലോകത്തോട് യാത്ര പറയുകയും ചെയ്തു .1623 മുതല്‍ 1662 വരെയുള്ള 39 വര്‍ഷക്കാലത്തെ ജീവിതത്തിനുള്ളില്‍ ശാസ്ത്ര ലോകത്തിനും ആത്മീയ ലോകത്തിലും പല സംഭാവനകളും അദ്ദേഹം നല്കി .
1642-ന് പാസ്കല്‍ നിര്‍മ്മിച്ച മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ ആണ് ഇന്ന് നമ്മള് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിന്റെ ആദിമ രൂപം .വാണിജ്യപരമായി വളരെ വിജയിക്കുവാന്‍ സാധിച്ചില്ല എങ്കിലും ഏകദേശം അമ്പതു മെഷീന് അദ്ദേഹം നിര്‍മ്മിച്ചു . ഇതില്‍ കണക്ക് കൂട്ടാനും കുറയ്ക്കുവാനും മാത്രമേ സാധിച്ചിരുന്നുള്ളൂ . ഈ ആധുനികയുഗത്തില്‍ , കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍ കൂടി കഴിയില്ല .അവിടെയാണ് നമ്മള് പാസ്കലിനെ സ്മരിക്കുന്നത് .
നമ്മുടെ കേരളത്തില്‍ കമ്പ്യൂട്ടര്‍ വല്കരണം നടത്തിയ സമയം ഓര്‍ക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു . തൊഴിലുകള്‍ നഷ്ടപ്പെടും എന്ന ഭീതിയായിരുന്നു എല്ലാവര്ക്കും .പക്ഷേ കമ്പ്യൂട്ടര്‍ വന്നതോട് കൂടി തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുകയായിരുന്നു.അതെല്ലാം കഴിഞ്ഞ കഥകള്‍ . കഴിഞ്ഞ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ ആര്‍ക്ക് സമയം .കേരളത്തിലെ ഇടതുപക്ഷം തോല്ക്കുവാന് കാരണം സി.ഐ .എ യുടെ ഇടപെടലുകള്‍ മൂലമാണ് എന്ന് വിശദീകരിക്കുന്ന ജയരാജന്മാരും ,അതിന് കൈയടിക്കാന്‍ സഖാക്കളും ഉള്ള കാലത്ത് ഇതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കെങ്കിലും സമയം കാണുമോ ആവോ ?
കട -വിക്കി

9 comments:
:)(((ട്ടേ))))!! ആദ്യ തേങ്ങ എന്റെ വക .. കുറെ കാലമായി ഒരു തേങ്ങ ഉടച്ചിട്ട്
സാര്‍ ചായേം പരിപ്പ് വടയും ഇവിടെ വെച്ചിട്ടുണ്ട്..
:)
ഈ സൂത്രന് ജാമ്യത്തില്‍ ഇറങ്ങിയോ.. !!!
ലതെ ലതേ..പണ്ട് ലവന്മാരെല്ലാം കൂടെ തൊഴില്‍ നഷ്ടപെടും എന്ന് പറഞ്ഞു നമ്മുടെ നാട്ടില്‍ പാലാരിവട്ടത്ത് പുതിയ കമ്പ്യൂട്ടര്‍ വച്ചുള്ള ടെലിഫോണ്‍ എക്സ്ചേഞ്ച് വന്നപ്പം അതിന്റെ ഉപകരണങ്ങള്‍ ഇറക്കുവാന്‍ സമ്മതിച്ചില്ല. കാലം മാറി ഇപ്പൊ ലവന്മാര് തന്നെ ലവന്റെ ലാവ്ലിന് അടക്കമുള്ള ലതിനു പെയിന്റ് അടിക്കാന്‍ കമ്പ്യൂട്ടറില്‍ ബ്ലോഗ് എഴുതുന്നു..കലികാലം തന്നെ കലികാലം..ശിവ ശിവ....ശിവയെ ചുമ്മാ വിളിച്ചതാ...എന്റെ ഒരു ഫോട്ടോ എടുക്കുമോ എന്നറിയാന്‍ :)
മാഷേ ബ്ലെയിസ് പാസ്ക്കൽ ജനിച്ച വർഷോം മരിച്ച വർഷോം കാണാപ്പാഠം പഠിക്കാൻ നോക്കീട്ട് പറ്റണില്ല.ബുദ്ധി കൂടാനുള്ള വല്ല ഗുളികേം കോളേജീന്നു കുട്ട്യോൾക്ക് ഫ്രീ ആയി കൊടുക്കുമോ ???
ഓണത്തിന്റെ ഇടയില്‍ പുട്ടുകച്ചവടമൊ....കാപ്പിലാനെ ക്ലാസ്സിന്റെടേല് ഇടതുപക്ഷത്തിനെ വാര്യാ കളി കാര്യാവും....
അനിലെ കേള്‍ക്കുന്നില്ലേ......
മുട്ടകളെ കുറിച്ചു ഒരു പഠന റിപ്പോര്‍ട്ട് തയാറാക്കി കോളേജില്‍ സമര്‍പ്പിച്ചിട്ടുണ്ട്...ദാ ഇവിടെ http://collegeofbloggers-shappannoor.blogspot.com/2009/06/blog-post_19.html
പഴയ കണക്കുപ്പെട്ടിയുടെ ആചാര്യന്റെ ജന്മദിനം ഓര്‍മ്മപ്പെടുത്തിയ കാപ്പിലാന് അഭിനന്ദനങ്ങള്‍...
ഓടോ: സൂത്രാ ക്യാന്റീനിലെ തേങ്ങ്യാ എടുത്ത് ഇവിടെ അടിക്കരുത്..പരിസരം പോലിസ് നിരീക്ഷണത്തിലാണ്.:):):)
സര്,
ഞാനിന്ന് ക്സാസില്‍ കയറുന്നില്ല.
ഇയാളോറങ്ങാനും സമ്മതിക്കില്ലല്ലൊ...മതി കണക്കുകൂട്ടിയത്...
കാപ്പു മാഷെ പുതിയ അഡ്മിഷനാാ ക്ഷമിക്കണം
Post a Comment