Jun 30, 2009

ഞമ്മളും...പിന്നെ സൂറാനും

--------------------------------


സൂറ ഇന്നലെയെന്റെ ചെവിയില്‍ ഒരു കൂട്ടം മന്ത്രിച്ചു.

“ഇക്കാ..ഇക്കാനെയെനിക്ക് പെരുത്തിഷ്ടാ”

ഞാന്‍ പറഞ്ഞു..“മോളെ അത് ശരിയാവൂല.. അന്നെ കിനാവ് കണ്ടുകൊണ്ട് നടക്കുന്ന സൂത്രനെ നീ നിരശപ്പെടുത്തരുത്”

“ആ ഇമ്മിണി പോന്ന ശെയ്ത്താന്റെ കാര്യം മാത്രം ഇക്കയെന്നോട് പറയരുതിക്കാ”

“മോളെ നീ നല്ലോണം ആലോശിക്ക് ഓന് ഇപ്പം എന്താ ഒരു കുറവ്, ഓന്‍ അന്നെ സ്നേഹിക്കണുണ്ടെന്ന് എന്നും വന്ന് പറയൂലേ?”

“ഓന് ആ വസുമതീയോടും കാര്‍ത്തീനോടും ഇതു തന്ന്യാ പറേണതെന്ന് നമ്മക്കറിയാം”

“അന്നാ പിന്നെ അനക്ക് ആ ചാണൂനെ പ്രേമിച്ചൂടെ?”

“ഓന്റെ ചിരി കേക്കുമ്പോഴേ നമ്മക്ക് ഓക്കാനം വരും.. ഒരീസം നമ്മടെ ഓക്കാനം കണ്ട് നമ്മടെ ഉമ്മാ വരെ സംശയിച്ചൂ...”

“അന്നാ അനക്ക് ആ വാഴക്കോടന്റ് കുവൈറ്റ് അളിയനെ .....”

“ഇക്കാ അത് മാത്രം പറയരുത്.. സത്യത്തില്‍ ആ വായക്കോടന്‍ നമ്മളെ അയാടെ കുവൈറ്റ് അളിയന് നിക്കാഹ് കഴിച്ച് കൊടുക്കാന്ന് പറഞ്ഞ് ഒരു പാട് കായ് വാങ്ങീട്ടൊള്ള കാര്യം നമ്മക്കറിയാം.. ഓനെന്നെ കൊണ്ട് വില്‍ക്കും.. കുവൈറ്റിലെ വല്ല അറബീനും.. ഇക്കാക്ക് നമ്മളെ വേണ്ടെങ്കി പറ.. നമ്മള് വല്ല പൊയേലും ചാടി ചത്തോളാം..”

“അങ്ങനെ പറയല്ല് സൂറാ, അനക്ക് വേണ്ടി കവിതയും എയുതിക്കോണ്ട് ഒരുത്തന്‍ വന്നിട്ടില്ലേ? ടൈയും കോട്ടൊക്കെ ഇട്ട് ? ഓനെ അനക്ക് പ്രേമിച്ചൂടെ?”

“വേണ്ടിക്കാ...അയാളെകൊണ്ട് അതൊക്കെ എയുതിപ്പിക്കുന്നത് ആ കാപ്പിലാ മാഷാ.. അതല്ലേ അതൊക്കെ നിയലിലെ ഗവിത പോലിരിക്കണേ? ഇക്ക ഇപ്പം പറയണം ഇങ്ങളെന്നെ നിക്കാഹ് കഴിക്കുവോ ഇല്ലയോ?”

“അത് സൂറാ... നമ്മളിപ്പം എങ്ങനാ അന്റെ മൊഖത്ത് നോക്കി പറയണെ... അന്റെ മൊഹബ്ബത്ത് യഥാര്‍ത്ഥമാണോന്നറിയാന്‍ വേണ്ടിയല്ലേ, നമ്മളിതൊക്കെ ചോദിച്ചേ... ഇങ്ങടുത്ത് വാ.... നമ്മള് ആ ചെവി പറയാം.”

“പറയിക്കാ...”

“ഇങ്ങോട്ട് മ്മിണി കൂടി അടുത്ത് നിക്കാങ്കീ .. നമ്മള് പറയാം ”

“ശ്ശോ വല്ലോരു കാണും... ഈ ഇക്കാന്റെ കാര്യം... ഞമ്മള് പോവാണ്.”

“അപ്പോ അനക്ക് അത് കേക്കണ്ടേ? നീ ഇങ്ങട്ട് അടുത്ത് നിക്കെന്റെ സൂറാ”

“ഇല്ല ഞമ്മക്ക് വയ്യാ.... ഞമ്മക്ക് പോണം ഇക്കാ... ല്ലേങ്കീ നിങ്ങള് ബേഗം പറയോ?”

ഞമ്മള് പറയാന്ന് പറഞ്ഞില്ലേ? അനക്ക് ന്താ പ്പം പയങ്കര ധിറുതി?

“ഞമ്മളെ പ്പം ഉമ്മാ അന്വേഷിക്കുന്നുണ്ടാവും.... കോളേജീന്ന് താമസിച്ച് ചെന്നാ ... ഞമ്മക്ക് ഉമ്മാന്റെ വായീന്ന് നല്ലത് കേക്കേണ്ടി വരും.. ഞമ്മള് പോകട്ടിക്കാ...”

“സൂറാ ഞമ്മക്ക് അന്നോട് പറയാനുള്ളത് കേക്കണ്ടേ?”

“ങ്ങള് പറയിക്കാ..”

“മ്മള് പറയാം... പക്ഷെ അയിനുമുമ്പ് നീ ഞമ്മക്ക് ഒരു കാര്യം തരണം.”

“ന്താ ഇക്കാ?”

“ഞമ്മക്ക് ഒരു മുത്തം വേണം അന്റെ ചുണ്ടീന്ന്... ഒരു പാട് നാളായിട്ട് ഞമ്മള് ആഗ്രഹിക്കുന്ന കൂട്ടാ അത്.”

“ഇക്കാ അതോക്കെ മ്മടെ നിക്കാഹിന് ശേഷം... ”

“സൂറാ ഞമ്മള് ... ഒരുപാട് ആശിച്ച് പോയെന്റെ മോളേ.. നീ ഞമ്മക്കത് തരൂലേ? ഒറ്റ പ്രാവശ്യം മതീ....പിന്നെ ഞമ്മള് നിക്കാഹിന് ശേഷേ... ചോയിക്കൂളൂ.”

“... കൊയഞ്ഞൂല്ലോ ....ന്റെ റബ്ബേ..”

“നീ ഇങ്ങ് അടുത്ത് വാ ന്റെ ചക്കരേ”

“ഇനി ദാ ഞമ്മടെ ചെള്ളേല് ആ .... ആ പോരട്ട് ...”


.............

“കാപ്പിലാന്റെ കവിതകളുടെ പ്രത്യേകതകള്‍ എന്തെല്ലാമാണ്?”
കനലു പറയൂ... പ്രയാന്‍ ടീച്ചര്‍ ചോദ്യം ആവര്‍ത്തിച്ചു.

ടോ... കനല്‍.... തന്നോടാ ചോദിച്ചത്? താന്‍ എന്താ ക്ലാസിലിരുന്ന് സ്വപ്നം കാണുകയാ?

...... നല്ല സുറമയെഴുതിയ നീണ്ട കണ്ണുകള്‍... തക്കാളിപ്പഴം പോലെയുള്ള കവിളുകള്‍, ചന്തിക്കൊപ്പം മുടി

ഹ ഹ ഹ്ഹ
ക്ലാസില്‍ ഒരു കൂട്ടചിരി കേട്ടു ഞെട്ടിപ്പോയി

സൈലന്‍സ്.... സൈലന്‍സ്...

16 comments:

മാണിക്യം said...

അപ്പോ ഇതാണല്ലെ പകല്‍കിനാവ്?
കൊള്ളാം കനലില്‍ ചുട്ടെടുത്ത മൊഹബത്ത്!!
മൂസ്സാ അസ്സല്‍ ആയീ!

:):-)

ന്നാലും മൊന്ചത്തി സൂറാ അന്റെ ഒരു യോഗം ..

അല്ലാ ഈ റ്റീച്ചറ്ക്ക് ശോദ്യം ചോയിക്കാന്‍ കണ്ട നേരം ..
പോരട്ടെ പോരട്ടെ ആ മുത്തം തന്നെ പോരാട്ടെ
ഒരു അസ്സല്‍ കവിതക്കുള്ള പ്ളോട്ട്!

ചാണൂന്റെ ചിരിക്ക് എന്താ ഒരു കുറവ്?
ട്രിപ്പിള്‍ ഹി ഹി ഹി എന്താ മോശമാണൊ? ?

സൂറാ ഈ കാണുന്നാ ഖല്‍ബ്എല്ലാം കൂടി ഇട്ട് അമ്മാനമാടല്ലേ !!

ഐശ്വര്യമായി തേങ്ങാ കൂടിയുടക്കാം

((((((ഠേ)))))

കനല്‍ said...

അല്ല ഇന്നേ വരീ ആ പൊത്തകം വാങ്ങി തൊറന്ന് പോലും നോക്കീട്ടില്ലാത്ത ഞമ്മളോട് ടീച്ചറ് ചോദിച്ച ചോദ്യം കേട്ടില്ലേ?

കാപ്പിലാന്റെ കവിതകളുടെ പ്രത്യേകതകള്‍?

കാപ്പിലാന്‍ said...

ശെടാ ..ഇതിപ്പോ ഒരു സിനിമ കാണുന്ന പോലുണ്ടല്ലോ . സൂറാന്റെ ഗവിതയും ഗതയും എല്ലാം കൂടി ആകെ മേളം :) കനലെ നന്നായി .

കാപ്പിലാന്‍ said...

ശൈത്താനെ ..ആ പേരെങ്കിലും കാണാതെ പടിക്കീന്‍ . പരൂശക്ക് നീ എന്നാ ചെയ്യും എന്‍റെ കനലെ ..നന്നാവാന്‍ നോക്ക് .രണ്ടക്ഷരം ഉള്ളിലാക്ക് :) . കാപ്പിയുടെ ബുസ്തകത്തിന്റെ പേരെഴുതുക ?

Sabu Kottotty said...

സൂറാന്റെ ഗവിതയും....
കാപ്പൂന്റെ ആപ്പും... ലവ്വാ....?

Junaiths said...

:0)

ചാണക്യന്‍ said...

സൂറാ....ഹിഹിഹിഹിഹിഹിഹിഹി....

എന്റെ ചിരിയില്‍ നിനക്ക് ഓക്കാനം വന്നുവോ പെണ്ണേ...ഹ്ഹ്ഹ്..ഹിഹീ..കള്ളിപ്പെണ്ണേ..

ഇനി ഓക്കാനം വരല്ലേ....ഞാന്‍ ചിരിച്ചില്ല..

സൂത്രോ..കനലേ...ആരാന്ന് വെച്ചാ സൂറാനെ കെട്ടിക്കോ..എനിക്ക് വേണ്ട...:):)

എന്നാലും ആ വാഴക്കോടന്‍ തനി കശ്മലനായിപ്പോയല്ലോ....:)

വാഴക്കോടന്‍ ‍// vazhakodan said...

"പൂരം കാണണ ചെലുക്ക് ഞമ്മടെ..
സൂറാനെ നോക്കണ കനലിക്കാക്കാ.
സ്വര്‍ണ്ണം പൂശിയ വാക്കുകള്‍ കേട്ട്
മയങ്ങൂല്ലാ.....
പടച്ചോനാണേ ഇങ്ങടെ ബന്ടീല്‍ സൂറ
കേറൂല്ലാ.... "

മക്കളെ,ഉപദേശിക്യാന്നു കരുതണ്ടാ, സൂറാക്ക് വേണ്ടി വെച്ച ബെള്ളം അങ്ങട് വാങ്ങി ബെച്ചോളീന്‍ ...ഏത്?
ചാണക്യാ കിട്ടാത്ത സൂറ ഇത്തിരി പുളിക്കും അതിനു ബായക്കൊടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ...ഹി ഹി ഹി
എന്ന്
സൂറാക്ക് വേണ്ടി സൂറാന്റെ ഖല്‍ബിന്റെ ഖല്ബായ കുവൈറ്റ്‌ അളിയന്‍...

ചാണക്യന്‍ said...

വാഴക്കോടാ,
സൂറാനെ ആര്‍ക്ക് വേണം..സൂറാ..ഓക്കാനിച്ചു......ഹിഹിഹിഹിഹിഹിഹിഹി...

സൂറാ തന്നെ അത് പറഞ്ഞത് വാഴ കേട്ടില്ലേ...

പാലം കടക്കുവോളം സൂറാ....അത് കഴിഞ്ഞാല്‍ റാ‍ാസൂ‍ൂ‍ൂ‍ൂ‍ൂ.....

ഇനിയിപ്പോ സൂറാനെ ആര് വേണേലും എടുത്തോ....എന്നെ വിട്.....:):):)

siva // ശിവ said...

സൈലന്‍സ് പ്ലീസ്....

പ്രയാണ്‍ said...

എന്റമ്മോ......! ultimate fantasy... കനലെ പുസ്തകം ഞാനും കണ്ടിട്ടില്ല. അതോണ്ടാ ചോദിച്ചത് ....വല്ലതും പഠിപ്പിക്കണ്ടെ....സോറിട്ടൊ ഇനി ഉപദ്രവിക്കില്ല.....ഇരുന്ന് സ്വപ്നം കണ്ടൊ...ഇപ്പറത്തൂടെ ആണുങ്ങള്‍ സൂറനെ കൊത്തിക്കൊണ്ടുപോവുമ്പ കടാപ്പുറത്ത് പാറി പാറി...സോറി പാടി പാടി നടക്കാം.

സൂത്രന്‍..!! said...

വഴകൊട ഇത് കണ്ടില്ലേ ? വേഗം മറുപടി തയ്യാറാകൂ .... എന്റെ സൂറ നിനക്കായ്‌ ഞാന്‍ കാത്തിരിക്കുന്നു .. വരില്ലേ നീ എന്റെ കൂടെ

ബോണ്‍സ് said...

വാഴവെട്ടുന്ന സൂത്രന്റെ ഖല്‍ബില്‍ കയറി നിന്ന് സൂറ ഒരു നൃത്തം ചവിട്ടുന്ന ഫീലിംഗ്....കനലെ...നല്ല റൊമാന്റിക്‌ ചവിട്ടു തന്നെ!!

ജിജ സുബ്രഹ്മണ്യൻ said...

കനലിന്റെ സ്വപ്നം കലക്കില്ലോ.പാവം സൂത്രൻ.മണ്ണും ചാരി നിന്നവൻ സൂറാനെ കൊണ്ടോവണത് കാണേണ്ടി വരുമല്ലോ ആ പഹയനു !

ജിജ സുബ്രഹ്മണ്യൻ said...

“ഓന്റെ ചിരി കേക്കുമ്പോഴേ നമ്മക്ക് ഓക്കാനം വരും.. ഒരീസം നമ്മടെ ഓക്കാനം കണ്ട് നമ്മടെ ഉമ്മാ വരെ സംശയിച്ചൂ...”


ഹി ഹി ഹി ചാണൂനിട്ട് ഒരു കൊട്ടു കൂടി ല്ലേ !

രഘുനാഥന്‍ said...

ഹി ഹി ചാണൂ..........

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍