Jun 30, 2009
ഡോക്ടേര്‍സ് ഡേ..
സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി തന്‍റെ ചുറ്റിലുമുള്ള സഹ ജീവികള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...
പന്നിപ്പനിയായും മലമ്പനിയായും ചികുന്‍ ഗുനിയകളായും രോഗങ്ങള്‍ ആര്‍ത്തു തിമിര്‍ക്കുമ്പോള്‍ കയ്യിലൊരു സ്റ്റതസ്കൊപ്പുമായി നേരിടാനിരങ്ങുന്ന ഓരോ വൈദ്യനും ആശംസകള്‍...
രാവിന്‍റെ മൂര്‍ധന്യതയില് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ സഹജീവികള്‍ രമിക്കുമ്പോള്‍ ഉറങ്ങാതെ തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...
ഇന്ന് ഡോക്ടേര്‍സ് ഡേ... നല്ല വിമര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇവിടം വേദി ആകട്ടെ....
Subscribe to:
Post Comments (Atom)
20 comments:
ഇന്ന് ഡോക്ടേര്‍സ് ഡേ... നല്ല വിമര്‍ശനങ്ങള്‍ക്കും ചിന്തകള്‍ക്കും ഇവിടം വേദി ആകട്ടെ....
രാവിന്‍റെ മൂര്‍ധന്യതയില് ഉറക്കത്തിന്‍റെ ആലസ്യത്തില്‍ സഹജീവികള്‍ രമിക്കുമ്പോള്‍ ഉറങ്ങാതെ തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...
എന്റെയും അഭിനന്ദനങ്ങള്‍, ആശംസകള്‍!
അഭിനന്ദനങ്ങള്‍, ആശംസകള്‍
തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...
എല്ലാവരുടെയും കാര്യത്തില്‍ ഇത് ഉള്ളത് തന്നെയാണോ .?
വേദനയാണോ , വേതനം ആണോ ഇപ്പോഴത്തെ ഡോക്ടര്സ് പൊതുവില്‍ നോക്കുന്നത് ? അതും ഈ സ്വാശ്രയ വിദ്യാഭ്യാസ യുഗത്തില്‍ ..? പ്രൊഫഷണല്‍ എത്തിക്സ് നെ ക്കുറിച്ച് എത്രത്തോളം ബോധവാനാണ് വര്‍ത്തമാന കാലത്തെ ഡോക്ടറ് ?
എതിര് പറഞ്ഞതല്ല .. സ്വയം വിമര്‍ശനത്തിന്റെ അവസരം കൂടിയാവട്ടെ ഈ ഡോക്ടര്സ് ഡേ .
പോസ്റ്റിനും നല്ല ചിന്തക്കും അഭിനന്ദനങ്ങള്‍ !
രോഗികളെ ചികിത്സിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍.
രോഗികളെ ചികിത്സിക്കാത്ത 'ഡോക്ടര്‍മാര്‍ക്ക്'' ഒരു ഡേ ഇല്ലാതെ പോയല്ലോ...എന്നാലും എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...
നാസ് ഡോക്ടറെ ഒരു സംശയം...ഈ സ്റ്റെതെസ്കോപ് വച്ച് പരിശോധിച്ചാല്‍ രോഗിയുടെ പോക്കറ്റില്‍ എത്ര പൈസ ഉണ്ടെന്ന് അറിയാന്‍ പറ്റുമോ?...
ഡോക്ടേഴ്സ് ഡേ ആശംസകൾ !
എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍ !!
എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...
പ്രിയപ്പെട്ട ഫൈസല്‍ ,
ഓരോ ജോലിക്കിടയിലും പ്രശ്നക്കാരുണ്ടാവും.. പക്ഷെ അതിനെ പര്‍വതീകരിക്കരുത്... തുച്ചമായ ശമ്പളവും മാസത്തില്‍ ഒരു ട്രാന്‍സ്ഫറും വാങ്ങി ജോലി ചെയ്യുന്ന ഒരു പാട് ഡോക്ടര്മാരുന്ദ്... പിന്നെ സ്വാശ്രയ കോളേജില്‍ പഠിച്ചത് കൊണ്ട മാത്രം ഒരാള്‍ മോശം ഡോക്ടരാവില്ല... അവിടെ ലക്ഷങ്ങള്‍ നല്‍കി പഠിച്ച് ഗവന്മേന്റ്റ് സര്‍വീസില്‍ ജോലി നോക്കുന്ന ഒട്ടനവധി പേരുണ്ട്... അവരൊക്കെ മോശക്കാരാണോ? അല്ലല്ലോ...... അപ്പൊ വിമര്‍ശനമാകാം... പക്ഷെ അത് ഒരു സമൂഹത്തെ മൊത്തമാക്കരുത്.....
എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍ . കുട്ടി ഡോക്ടറും നാസ് ഡോക്ടറും ഇങ്ങ് പോരെ . നിങ്ങള്‍ക്ക് പറ്റിയ സ്ഥലം ഇവിടെയാണ് .
അതെന്താ കാപ്പു അങ്ങനെ?
ഡോക്ടേഴ്സ്ഡെ ആശംസകള്‍..... നാസ് കുറെയായല്ലൊ കണ്ടിട്ട്...
എന്റെ ഡോക്ടറെ ..
ഞാന്‍ കുറ്റം പറഞ്ഞതല്ല ... ഒന്നുകൂടി ഉഷാറാവാന്‍് പറഞ്ഞതല്ലേ .
ഒരു ചെറിയ വിഭാഗം മാത്രമേ സേവന തല്‍പരത കൊണ്ട് നടക്കുന്നുള്ളൂ എന്നാണു എനിക്ക് തോന്നി യിട്ടുള്ളത് .. അതിനു ന്യായീകരണവും ഉണ്ടാവാം .. മെഡിക്കല്‍ ഡിഗ്രി കഴിഞ്ഞു specialise ചെയ്തു വന്നു , പിന്നീട് ഒരു വിധം practice ആയി വരുമ്പോഴേക്കും നല്ല സമയം എടുക്കും ..അതിനാല്‍ തന്നെ അത്യാവശ്യം നല്ല ഫീസ് വാങ്ങുന്നതില്‍ തെറ്റൊന്നും ഇല്ല .. ഒരു എഞ്ചിനീയര്‍, ടീച്ചര്‍ , എന്ന് വേണ്ട ഒട്ടുമുക്കാല്‍ ആളുകളും ഫീസ് വാങ്ങാതെ വര്‍ക്ക് ചെയ്യുമോ ? നല്ലൊരു ഓഫര്‍ വന്നാല്‍ കമ്പനി മാറില്ലേ ..?
എങ്കിലും ഡോക്ടര്സ് പല സന്നദ്ധ സംഘങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട് , പലതും മുന്നില്‍ നിന്നും നയിക്കുന്നുമുണ്ട് ,സമയക്കുറവുണ്ടായിട്ടും .. എനിക്ക് തോന്നുന്നത് ഇതാണ് നല്ലത് എന്നാണു .. profession വേറെ അതേസമയം സന്നദ്ധ പ്രവര്‍ത്തനത്തിന് മറ്റൊരു വേദി ..അവിടെ പാവപ്പെട്ട രോഗികള്‍ക്കായി ധന ശേഖരണവും മറ്റും സംവിധാനങ്ങളും ഒരുക്കല്‍ . പൊതു ജനങ്ങളെ കൂടി പങ്കെടുപ്പിച്ചുള്ള pain ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ പോലെ
ഒരു ഉദാഹരണം ഇതാ ..
ഞങ്ങള്‍ക്ക് നാട്ടില്‍ ഒരു കൊച്ചു സന്നദ്ധ പ്രവര്‍ത്തക സംഘം ഉണ്ട് ..അതിന്റെ നെടും തൂണുകളില്‍ ഒരാളാണ് കൊണ്ടോട്ടി മൊറയൂര്‍ ഹെല്‍ത്ത് സെന്റെറിലെ Dr. ഉമ്മര്‍
.പ്രദേശത്തെ വല്ല പാവപ്പെട്ട രോഗികളെയും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടര്‍ അഡ്രസ് വാങ്ങി സംഘത്തിന് തരും , പിന്നെ ഞങ്ങളില്‍ ഒഴിവുള്ളവര്‍ പോയി അന്വേഷിച്ചു സഹായിക്കാന്‍ പറ്റുന്നതാണെങ്കില്‍ ചര്‍ച്ച ചെയ്യും , ഡോക്ടറുടെ വിഹിതം ഡോക്ടറും തരും . വീട് വച്ച് കൊടുക്കല്‍ ആണെങ്കില്‍ വീട് പണിയുടെ ദിവസം (അധികവും ഒഴിവു ദിവസം ആണ് വര്‍ക്ക് ഫിക്സ് ചെയ്യാറ് ) കുറച്ചു സമയം എങ്കിലും ഡോക്ടും വരും കല്ലും ഓടും പിടിച്ചു തരാന്‍ , അത് സംഘത്തിനുണ്ടാകുന്ന ആവേശം ചെറുതല്ല , ( അങ്ങിനെ ഞങ്ങള്‍ക്ക് ഉണ്ടാക്കാന്‍ ഭാഗ്യം ലഭിച്ച ഒരു വീടിന്റെ ചിത്രം ദാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം ),
.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ENT (സര്‍ജന്‍) വിഭാഗത്തിലെ Dr. Naseer.K.C യും ഇത് പോലെ സംഘത്തെ ഹെല്പ് ചെയ്യുന്ന ഒരാളാണ് . അര്‍ഹതപ്പെട്ട രോഗികള്‍ക്ക് ഞങ്ങള്‍ കൊടുക്കുന്ന എഴുത്തുമായി ചെന്നാല്‍ പുള്ളി മെഡിക്കല്‍ കോളേജില്‍ ആയാലും , ഇനി വീട്ടില്‍ ആയാലും ഒരു പാട് സഹായിക്കും , പ്രതിഫലേച്ഛയില്ലാതെ
മുകളില്‍ പറഞ്ഞ രണ്ടു പേരും , കൊണ്ടോട്ടി ഡെന്റല്‍ ക്ലിനിക്ക് നടത്തുന്ന Dr.P.E മോനുദ്ദീനും , കൂടതെ ആയുര്‍ വേദ ഡോക്ടര്‍ (സ്പോര്‍ട്ട് Medicine PG) , Dr.Arshad ഉം ഭാര്യ Dr.Beena യും ഇവര്‍ക്ക് പരിചയമുള്ള MRI,CT സ്കാന്നിംഗ് സെന്റര്‍സിനു കത്ത് തരും .. അവരുടെ കത്തുമായി ചെന്നാല്‍ 4500 രൂപയ്ക്കു ചെയ്യുന്ന MRI 2000 രൂപയ്ക്കു ചെയ്തു തരും ( കാരണം ഇവര്‍ മറ്റു രോഗികളെ അങ്ങോട്ട് വിടുന്നതിനുള്ള നന്ദി യും പിന്നെ ഒരു നല്ല കാര്യത്തിനല്ലേ എന്ന ബോധവും ആണ് സ്കാന്നിംഗ് സെന്റ്രെസ് നു ഈ കുറവ് ചെയ്തു തരാനുള്ള പ്രേരണ )
ചുരുക്കി പറയാം ഈ ഡോക്ടര്സ് ഈ കൊച്ചു സംഘത്തില്‍ ഉള്ളതിനാല്‍ 4500 രൂപ സംഘടിപ്പിക്കേണ്ട സ്ഥലത്ത് ഞങ്ങള്‍ 2000 സംഘടിപ്പിച്ചാല്‍ മതി , ഇവര്‍ക്കും ഒരു നഷ്ടവുമില്ല .
ഞങ്ങളില്‍ വാഹനം ഉള്ളവര്‍ scan ചെയ്യാന്‍ കൊണ്ട് പോകുകയും ചെയ്യും
എത്രയും പറഞ്ഞത് ഈ ഡോക്ടര്സ് ദിനത്തില്‍ constructive ആയ നല്ല ചിന്തകള്‍ പങ്കു വെക്കാനാണ് . പുറമേ ഒരു സഹായവും ഇല്ലാഞ്ഞിട്ടും ഞങ്ങളുടെ കൊച്ചു സംഘം ദൈവാനുഗ്രത്താല്‍ ജാതി മത ഭേദമന്യേ എങ്ങിനെ മാതൃകാ പരമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയാനും .. ഒരു പ്രചോദനം ആയാലോ വായിക്കുന്നവര്‍ക്ക് ..
എന്റെ ദൈവമേ എല്ലാരും നമ്മുടെ അയല്വക്കക്കാരാനല്ലോ? ഫൈസല്‍ ബായ് നമ്മളും കൊണ്ടോട്ടിയിലും പരിസരത്തുമൊക്കെ തന്നെയുണ്ട്... നിങ്ങളുടെ ആ കൂട്ടം ഇനിയും നന്മകള്‍ നല്‍കട്ടെ... ആശംസകള്‍...അഭിനന്ദനങ്ങള്‍...
അപ്പൊ നാസ് ഡോക്ടര്‍ , Dr.മോനുധീനെയും , Dr . Arshad,Dr. Naseer, Dr. Ummer എന്നിവരെ അറിയുമോ ?
നല്ല കഥ ... അവരോടു ഞാന്‍ ബ്ലോഗ്ഗില്‍ സന്ദര്‍ഭം വന്നപ്പോ പറഞ്ഞതാ എന്ന് പറയണേ .. ആരും publicity ക്ക് വേണ്ടിയല്ല ആരും ഈ ചെയ്യുന്നത് .
ഒരു പ്രചോദനം ആവുകയാണെങ്കില്‍ ആവട്ടെ എന്ന് കരുതി ഞാന്‍ ഇവിടെ പറഞ്ഞതാ . .
.വളരെ മാതൃകാ പരമാണ് ഒരു സംഘടനയുടെയും പിന്‍ബലമില്ലാത്ത ഞങ്ങളുടെ കൊച്ചു സംഘത്തിന്റെ പ്രവര്‍ത്തനം .. കാര്യം പറഞ്ഞാ കരളുരുകുന്ന പരിസരത്തെ കുറച്ചാളുകള്‍ ധന സഹായം ചെയ്യുന്നു എന്ന് മാത്രം .. ഒരു Architect ഉണ്ട് സംഘത്തില്‍ Arch.PK. Aslam,അറിയുമോ .. പുള്ളിയാണ് കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മിക്കാനുള്ള പ്ലാനും മറ്റും തയാറാക്കുന്നത് .. പുള്ളിയുടെ ജോലിക്കാരെയും വിട്ടു തരും ഫ്രീ ആയിട്ട് ..
എന്ന് കരുതി ഇത് professioanl സ ന്റെ മാത്രം കൂട്ടായ്മ ഒന്നുമല്ല , ഭൂരിഭാഗം അംഗങ്ങളും ഓട്ടോ റിക്ഷ തൊഴിലാളികളും , നിത്യ വൃത്തി മാത്രം അല്ലലില്ലാതെ കഴിഞ്ഞു പോകുന്നവരുമാണ് .. അവരുടെ പ്രയത്നത്തിന്റെ കൂടെ അത് പോലെ എത്താന്‍ പലപ്പോഴും പല സൌകര്യങ്ങളും ഉള്ള എനിക്ക് കഴിയുന്നില്ല എന്നതും സത്യം .
ഞാന്‍ ബ്ലോഗില്‍ കവിത എഴുതി സമയം കളയുകയാണ് എന്ന് അവരോടു പറയല്ലേ
എന്റെ പൊന്നു ഡോക്ടറെ :)) , എന്തിനാ നീ ഇതൊക്കെ വിട്ടു ഗള്‍ഫില്‍ പോകുന്നത് എന്ന് 9 മാസം മുമ്പ് ഞാന്‍ സൌദിയില്‍ വരാന്‍ യാത്ര പറഞ്ഞപ്പോള്‍ അവര്‍ ഒക്കെയും ചോദിച്ചതാണ് .
ഡോക്ടേഴ്സ് ഡേ ആശംസകള്‍...
തന്‍റെ ജോലി മറ്റുള്ളവരുടെ വേദന ശമിപ്പിക്കലാണെന്നു മനസ്സിലാക്കുന്ന ഓരോ ഡോക്ടര്‍മാര്‍ക്കും അഭിനനദനങ്ങള്‍...
എന്റെയും അഭിനന്ദനങ്ങള്‍, ആശംസകള്‍!
മനസ്സിന്‍റെ ഈ തുറന്ന ജലകത്തിന്റെ തെളിമക്ക് രാവുകള്‍ നീട്ടി തരട്ടെ
Post a Comment