Jun 23, 2009

ശ്ശൊ..ഇവമ്മാരെ കൊണ്ട് തോറ്റു!( IT ക്ലാസ്സ്‌ ഒന്നാം ദിവസം)

ബ്ലോഗേഴ്സ് കോളേജിലെ IT ക്ലാസ്സ്‌ കൈകാര്യം ചെയ്യണം എന്ന് പ്രിന്‍സിപ്പാള്‍ എന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു !.
"കോളേജില്‍ ചേര്‍ന്നിട്ട് കുറച്ചു ദിവസം അല്ലെ ആയുള്ളൂ ..ഇന്ന് തന്നെ ക്ലാസ്സ്‌ എടുക്കണോ പ്രിന്‍സിപ്പല്‍ മുത്തച്ചോ.. ? അതും ഒരു വിദ്യാര്‍ഥിയായ പ്യാവം ഞാന്‍ ? "

"അതേയ് IT ക്ലാസ്സ്‌ എടുക്കാന്‍ ഒരുത്തനേയും കിട്ടിയിട്ടില്ല .. തന്തമാര്‍ കംപ്ലൈന്റ്റ്‌ പറിണൂ... താന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂന്നെ ..പിള്ളാര്‍ക്ക് വല്യ വിവരം ഒന്നും ഇല്ല ....വല്ല മൌസോ ക്യാറ്റോ കാണിച്ചു കൊടുത്താല്‍ മതി ആചാര്യനെപ്പോലെ വെറുതെ ഇരിക്കുന്ന വഹകളാണ് ഒക്കെ " ..പ്രിന്‍സിപ്പല്‍ മുത്തച്ഛന്‍ ധൈര്യം തന്നു

IT ക്ലാസ്സിന്റെ ആദ്യ രാത്രിയില്‍ (evening ക്ലാസ്സ്‌ ആണ് ) ഞാന്‍ ഹാര്‍ഡ്‌വെയര്‍ lesson ആണ് എടുത്തത്‌ . കൂടുതല്‍ പേരും മണ്ടന്മാര്‍ ആയതിനാല്‍ സിമ്പിള്‍ ആക്കി ക്ലാസ്സ്‌ എടുത്തു തുടങ്ങി

ക്ലാസ്സില്‍ നിന്നും .....

ഇനി നമുക്ക്‌ RAM എങ്ങിനെ വര്‍ക്ക്‌ ചെയ്യുന്നു എന്ന് നോക്കാം .. Random Access Memory കമ്പ്യുട്ടറിന്ടെ വര്‍ക്കിംഗ്‌ സ്പീടുമായി നേരിട്ട ബന്ധമുള്ള ഒന്നാണ് , ഉദാഹരണത്തിന് ഇത് നമ്മുടെ ഡൈനിങ്ങ്‌ ടേബിള്‍ പോലെയാണ് . ഡൈനിങ്ങ്‌ ടേബിള്‍ വലുതായാല്‍ നമുക്ക്‌ ഒരു പാട് വിഭവങ്ങള്‍ അതില്‍ നിരത്തി വെക്കാം . ആവശ്യമുള്ളത് അപ്പപ്പോള്‍ എടുത്തു കഴിക്കാം , എന്നാല്‍ ചെറിയ ഡൈനിങ്ങ്‌ ടേബിള്‍ ആയാല്‍ കുറച്ചു മാത്രമേ അതില്‍ ലോഡ് ചെയ്യാന്‍ കഴിയൂ അപ്പൊ പിന്നെ ഓരോരോ വിഭവങ്ങള്‍ക്ക് ഓരോ പ്രാവശ്യവും അടുക്കളയില്‍ (ഹാര്‍ഡ് ഡിസ്ക് ) പോയി എടുത്തു കൊണ്ട് വരാന്‍ ഉള്ള സമയം എടുക്കും ..eating അഥവാ വര്‍ക്കിംഗ്‌ സ്ലോ ആകും . വലിയ ടേബിള്‍ ആയാല്‍ ബിരിയാണി, ചമ്മന്തി , മുട്ടക്കറി , തുടങ്ങി എത്ര അപ്ലിക്കേഷന്‍ നും ഒരേ സമയം ലോഡ് ചെയ്യാം .. ഒരേ സമയം വര്‍ക്കു ചെയ്യാം ഹാങ്ങ്‌ ആവാതെ ..

എല്ലാവര്ക്കും മനസ്സിലായോ ..
ഓ ....
എന്നാ ചോദ്യം ചോദിക്കാം.. RAM എന്നാല്‍ എന്ത് ?ശരിയായ definition പറയുക .

വാഴക്കോടന്‍: കോഴി ബിരിയാണി .
ബോണ്‍സ്: അല്ല.. ചമ്മന്തി
രഘുനാഥന്‍ : ഡൈനിങ്ങ്‌ ചെയര്‍
ചാണക്യന്‍ : ഞാന്‍ പറയാം മാഷെ ..മുട്ടക്കറി .

മണ്ടശ്ശിരോമണിക്ള്‍് തന്നെ..! ഒരു ഉദാഹരണം പറഞ്ഞു ഞാന്‍ കുടുങ്ങി

'ആ അതൊക്കെ പോട്ടെ , ഇനി നമുക്ക്‌ mother board നെ കുറിച്ച് പറയാം ..

"ങുചും ങുചും..എനിച്ചു അമ്മേനെ കാണണം " ആരൊക്കെയോ കരയുന്നു

നല്ല കഥ .....മദര്‍ ബോര്‍ഡിനെ പറ്റി ക്ലാസ്സ്‌ എടുക്കുന്നതെങ്ങിനെ പിന്നെ ..? മദര്‍ എന്ന് കേട്ടപ്പോഴേ അമ്മേനെ കാണണം എന്ന് പറഞ്ഞു നിര്‍ത്താതെ കരച്ചിലായി സൂത്രന്‍, കനല്‍ ,പറയാന്‍ , ദിനേശന്‍ മുരളിക..നാസ് തുടങ്ങി പിഞ്ചു മനസ്സുള്ള "തന്ത" കുട്ടികള്‍ , മുട്ടായി തരാം എന്നൊക്കെ പറഞ്ഞിട്ടും കരച്ചില്‍ മാറിയില്ല .

അവസാനം ഞാന്‍ പറഞ്ഞു ഇനി നമുക്ക്‌ മദാമ്മമാരുമായി ചാറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് പഠിക്കാം..അത്ഭുതം !!!!! സ്വിച്ച് ഇട്ട പോലെ കരച്ചില്‍ നിന്നു.!!!
പറയട്ടെ ..ചാറ്റിങ് പഠനത്തിന്‌ ശേഷം ഇപ്പോള്‍ IT ക്ലാസ്സിനായി എന്നും തിക്കും തിരക്കും ആണ് . മാഷ് എത്തുന്നതിനു മുമ്പേ പിള്ളാര്‍ എത്തി ചാറ്റ് തുടങ്ങും .. filipine, thailand , ഓസ്ട്രേലിയ തുടങ്ങിയ ചാറ്റ് റൂമുകള്‍ ആണ് ഭാഷ അറിയില്ലെങ്കിലും കൂടുതല്‍ പഥ്യം ! lol , come on , nice , cute , nice dress, wow ,show me more ,aahhh.. more.. .. തുടങ്ങി അല്പം ചില english പദങ്ങള്‍ മാത്രം പഠിച്ചു വെച്ചിട്ടുണ്ട് . അവര്‍ക്ക് അതൊക്കെ മതിയത്രേ !

ഇന്നു രാവിലെ ചെന്നപ്പോഴുണ്ട് കാപ്പിലാന്‍ സര്‍ ഓഫീസ് റൂമില്‍ ഇരുന്നു ചാറ്റ് ചെയ്യുന്നു ഞാന്‍ വന്നത് പോലും അറിഞ്ഞില്ല ..പാവം പരിസരം പോലും മറന്നു ചാറ്റ് ചെയ്യുകയാണ് .. , പതിയെ ചെന്ന് നോക്കിയപ്പോള്‍ മാര്‍ഗരറ്റ്‌ എന്ന ഒരു പെണ്‍കുട്ടിയുമായി പൊരിഞ്ഞ ചാറ്റില്‍ ആണ് പുള്ളി .
അവളുടെ പ്രൊഫൈല്‍ 19 f texas .. ശ്വാസം വിടാതെ ടൈപ്പ് ചെയ്യുകയാണ് കാപ്പിലാന്‍ .
അവിടെ നിന്നു വന്നു ക്ലാസ്സ്‌ റൂമില്‍ എത്തിയപ്പോള്‍ അവിടെയതാ അനില്‍@ബ്ലോഗ്‌ ചാറ്റ് ചെയ്യുന്നു . പതിയെ അനിലിന്റെ അടുത്തെത്തിയപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത് .. അനില്‍ ന്റെ പ്രൊഫൈല്‍ മാര്‍ഗരറ്റ്‌ 19 f, texas എന്നാണ് . എവിടെ നിന്നോ കിട്ടിയ ഒരു മദാമ്മയുടെ പടവും വച്ചിടുണ്ട് പുള്ളി പ്രൊഫൈലില്‍ (പുതിയ മോഡല്‍ ലാപ്ടോപ് പോലത്തെ ഫുള്ളി transparent ആയ ഒരു ഫോട്ടോ) അമ്പട കള്ളാ.. അനിലേ ..അപ്പൊ നീ ആ കാപ്പിലാന്‍ സാറേ ചാറ്റ് ചെയ്തു പറ്റിക്കുകയാണ് അല്ലെ ...പാവം അവിടെ dictionary വച്ച് നീ അടിക്കുന്ന മുറി ഇംഗ്ലീഷിന്റെ അര്‍ഥം തപ്പുകയാണ്‌ ... പുള്ളി വിചാരിച്ചത് മാര്‍ഗരറ്റ്‌ അമേരിക്കയിലെ കൊളോക്കിയന് ‍ഭാഷ പറയുകയാണെന്ന് .
.............................
ബാക്കി ഭാഗങ്ങള്‍ പിള്ളാര്‍ പറയും , അല്ല പിന്നെ..

17 comments:

IT അഡ്മിന്‍ said...

എവിടെ നിന്നോ കിട്ടിയ ഒരു മദാമ്മയുടെ പടവും വച്ചിടുണ്ട് പുള്ളി പ്രൊഫൈലില്‍ (പുതിയ മോഡല്‍ ലാപ്ടോപ് പോലത്തെ ഫുള്ളി transparent ആയ ഒരു ഫോട്ടോ) അമ്പട കള്ളാ.. അനിലേ ..അപ്പൊ നീ ആ കാപ്പിലാന്‍ സാറേ ചാറ്റ് ചെയ്തു പറ്റിക്കുകയാണ് അല്ലെ ...പാവം അവിടെ dictionary വച്ച് നീ അടിക്കുന്ന മുറി ഇംഗ്ലീഷിന്റെ അര്‍ഥം തപ്പുകയാണ്‌ ... പുള്ളി വിചാരിച്ചത് നീ അമേരിക്കയിലെ കൊളോക്കിയന് ‍ഭാഷ പറയുകയാണെന്ന് .
.............................
ഭാക്കി ഭാഗങ്ങള്‍ പിള്ളാര്‍ പറയും , അല്ല പിന്നെ.

ചാണക്യന്‍ said...

IT അഡ്മിന്‍,
ക്ലാസ്സ് കലക്കി.....എന്റെ മെമ്മെറി പണ്ടേ പോയതാ...:):)
എന്നാലും അനിലെ വൈസ് പ്രിന്‍സി കാപ്പൂനെ തന്നെ കുരിശ് വരക്കാന്‍ പഠിപ്പിക്കണോ?:):):)

siva // ശിവ said...

ഹ ഹ! ഞാന്‍ ഇപ്പോള്‍ ധര്‍മസങ്കടത്തിലായി......

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
അപ്പ റാം എന്നാല്‍ മുട്ടക്കറിയാണല്ലെ?
:)
ക്ലാസ്സ് നന്നായിരിക്കുന്നു.

എന്നാലും ആ ചാറ്റിന്റെ കാര്യം പറയണ്ടായിരുന്നു, കാപ്പു കുറേ ഡോളര്‍ ആ ആക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്നൊക്ക് പറഞ്ഞു വന്നതാ.
എല്ലാം പോയി.
:)

ജിജ സുബ്രഹ്മണ്യൻ said...

ചിരിച്ച് ചിരിച്ച് വശം കെട്ടു.അനിൽ ബ്ലോഗ്ഗിനപ്പോ ഫീമെയിൽ ബ്ലോഗ്ഗ് ഐ ഡി ഉണ്ടാക്കി കാപ്പിലാനെ പറ്റിക്കലാണല്ലേ പണി.കാപ്പിലാൻ ഇത്രേം മണ്ടശിരോമണി ആയിപ്പോയല്ലോ.രാവിലെ തന്നെ ചാറ്റ് തുടങ്ങുന്ന മറ്റു മണ്ടന്മാർ അതു ശ്രദ്ധിച്ചു കാണൂല്ലോ ല്ലേ.ഞാൻ ഇനി ചാറ്റ് പഠിച്ചു കഴിഞ്ഞാൽ ആണുങ്ങടെ പേരൊള്ള ആരോടും ചാറ്റ് ചെയ്യില്ല.ആൺ ഐ ഡിയിൽ വന്നതാണോ എന്ന് സംശയിക്കണോല്ലോ.അപ്പോ മാഷേ എനിക്ക് നല്ല പുത്തി ഇല്ലേ ????

പ്രയാണ്‍ said...

:D..ഇതു കലക്കി.... എല്ലാരും എന്താ കാപ്പിലാനിട്ട് പണി കൊടുക്കുന്നേ....? കന്താരിക്കുട്ടി പെണ്ണാണേന്നു വിചാരിച്ച് പെണ്ണുങ്ങളുടെ പേരുള്ളൊരോടും ചാറ്റണ്ട......

വശംവദൻ said...

"അവസാനം ഞാന്‍ പറഞ്ഞു ഇനി നമുക്ക്‌ മദാമ്മമാരുമായി ചാറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് പഠിക്കാം..അത്ഭുതം !!!!! സ്വിച്ച് ഇട്ട പോലെ കരച്ചില്‍ നിന്നു.!!!"

ഹ..ഹ.. ക്ലാസ്‌ കലക്കി.

സൂത്രന്‍..!! said...

മദറിനെ കാണണം .ങീ ങീ

K C G said...

ക്ലാസ്സ് അടിപൊളി. RAMനെ ഡൈനിങ്ങ് ടേബിളുമായി compare ചെയ്തത് ഉഗ്രന്‍.

ഇനിയാ ള്ള കുഞ്ഞുങ്ങളെയൊക്കെ ഡേകെയര്‍ സെന്ററില്‍ കൊണ്ടു തള്ളിയിട്ട് മദര്‍ ബോര്‍ഡിനെ കുറിച്ചു കൂടി ക്ലാസ്സ് എടുത്താട്ടേ മാഷേ.

കാപ്പിലാന്‍ said...

ഹഹ .ക്ലാസ്സ്‌ നന്നായിരിക്കുന്നു .
എന്നാലും ഇത്രയും നാള്‍ അനില്‍ എന്നെ പറ്റിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ അങ്ങോട്ട്‌ സഹിക്കുന്നില്ല മാഷേ :)

ഗീത said...

നന്നായി. കാപ്പിലാനിതു വേണം. ഇതു തന്നെ വേണം. ഒരു പെണ്‍‌പേര് കണ്ടപ്പോളുടനെ ചാറ്റാനായി ചാടി പുറപ്പെട്ടതല്ലേ.

Sreejith said...

ഞാനുണ്ട് ക്ലാസ്സിലേക്ക് ... നോക്കട്ടെ വല്ലതും പഠിക്കാന്‍ പറ്റുമോ എന്ന്

IT അഡ്മിന്‍ said...

ബ്ലോകോളേജില്‍ ചേര്‍ന്നിട്ട് ദിവസങ്ങളെ ആയുള്ളൂ .. അതിനാല്‍ ശങ്കയോടെയാ ക്ലാസ്സ്‌ എടുത്തത്‌ ..
ഇവിടുത്ത രീതികള്‍ ഒന്നും അറിയില്ലല്ലോ ഏതായാലും ആശ്വാസമായി നന്ദി .. കാപിലാന്‍ സര്‍ ഇവിടുത്ത രീതികള്‍ പറഞ്ഞു തരും എന്ന് വിശ്വസിക്കുന്നു . പല കുട്ടികളുടെയും പേര്‍ അറിയില്ല പതിയെ പരിചയപ്പെടാം ..

IT അഡ്മിന്‍ said...

പിള്ളേരെ ...ചാറ്റും മറ്റും പഠിക്കാന് ഈ മാഷ് മാഷിന്റെ ID തരാം , ആണ്‍ പിള്ളേര്‍ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം വാങ്ങിച്ചാല്‍ മതി . മാഷ് മഹാ പെശകാ, മാഷിന് പ്രമേഹത്തിന്റെ അസുഖം ഉണ്ടെന്നും ചിലര്‍ക്ക് മാത്രമേ സ്പെഷ്യല് ക്ലാസ്സ് എടുക്കൂ എന്നൊക്കെ ഇപ്പോഴേ പരദൂഷണം പറയുന്നുണ്ട് , അവമ്മാര്ക്കു മൗസ് പിടിക്കാന് വല്ലതും അറിയാമോ ?

അപ്പൊ എന്റെ ID പിടിച്ചോ സുന്ദരന്‍ @ handsom.കോം . , ആണ്‍ പിള്ളേര്‍ കഴിവതും add ചെയ്യരുതേ പ്ലീസ് ..

ചാണക്യന്‍ said...

ഗുരോ എന്നെ വഴിയാധാരമാക്കല്ലേ...
സ്നേഹപൂര്‍വ്വം
സൂറ...:):)

കനല്‍ said...

ഹ ഹ ...
ഇത് കലക്കീ....

കുഞ്ഞായി | kunjai said...

RAMine dining tablumayi compare cheythath kalakki...:)

അഡ്മിഷന്‍ ആരംഭിച്ചു.കോഴ്സുകള്‍.. ഗഥാ ബ്ലോഗിനിയിറിങ്. ഗവിത ബ്ലോഗിനിയറിങ്. ബാച്ചിലര്‍ ഓഫ് കമന്റിങ്. ഭാഷാവൈകല്യം(റിസര്‍ച്ച്). മിലിട്ടറി എഞ്ജിനിയറിങ്ങ്.അലോപ്പൊതി.ആയുര്‍വേദം.തിരുമ്മല്‍(മസാജ്).ചൊറിയല്‍.

ക്ലാസ്സിലെ കുട്ടികള്‍